Friday, April 15, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും (ഓര്‍ക്കുട്ട്) - ഞാനും...

ആത്മവിശ്വാസം ഇല്ലാതെ ,
അപകര്‍ഷത ബോധം കൊണ്ട്,
ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നും ഉള്‍വലിഞ്ഞു നടന്നിരുന്ന ഞാന്‍,
ജാതി, മതം, കുടുംബം, തൊഴില്‍, വിദ്യാഭ്യാസം, സൌന്ദര്യം, ധനം- ഇതൊന്നും ചോദിക്കാത്ത,
എന്നെ പോലെ തന്നെ സമാന ചിന്താഗതി പുലര്‍ത്തുന്ന
കുറെ നല്ല കൂട്ടുകാരെ കണ്ടെത്താം എന്നെ ധാരണയില്‍ ആണ്
അവധിക്കാലങ്ങളില്‍ നെറ്റില്‍ എത്തുന്നത്‌...
 
അല്ലാതെ,
ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍, കോളേജ്..,
ഞാന്‍ വളര്‍ന്ന, താമസിച്ചിരുന്ന, ജോലിചെയ്തിരുന്ന, യാത്ര ചെയ്ത നാടുകള്‍..,
പരിചയക്കാര്‍, സ്നേഹിതര്‍, ബന്ധുക്കള്‍- ഇവയില്‍ ഏതെങ്കിലും ഉള്ള,
ബന്ധം നഷ്ട്ടപെട്ടുപോയ,
ആരെയെങ്കിലും തേടി ആയിരുന്നില്ല ആ യാത്ര -എന്നായിരുന്നു എന്‍റെ ഉറച്ച വിശ്വാസം...
കാരണം, അവരെല്ലാവരുമായി ഇപ്പോഴും എപ്പോഴും ബന്ധം ഉണ്ടല്ലോ എന്നായിരുന്നു എന്‍റെ ധാരണ...
പക്ഷെ, അത് അങ്ങനെ അല്ല എന്നും,
ഞാന്‍ അറിഞ്ഞോ അറിയാതെയോ എത്രെയോ പേരെ വിട്ടുപോയിരുന്നു  എന്ന്  
ഞാന്‍ അവരെയും, അവര്‍ എന്നെയും ഓര്‍കുടില്‍ കണ്ടുമുട്ടുംബോഴോ- തേടിപ്പിടിക്കുംബോഴോ മാത്രമാണ് ഞാന്‍ അറിയുന്നത്...
 
എന്തായാലും,
ഞാന്‍ എന്‍റെ സുഹൃത്തുക്കളെ കണ്ടുപിടിക്കാന്‍ ഉപയോഗിച്ച മാര്‍ഗം,
പതിവ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു...
ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച്‌,
എനിക്കിഷ്ട്ടപെട്ട പുസ്തകങ്ങളുടെയും എഴുത്ത് കാരുടെയും പേര്,
അല്ലെങ്കില്‍ എനിക്കിഷ്ട്ടപ്പെട്ട ഒരു പാട്ട്,
അത് ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്തു കിട്ടുന്ന പ്രൊഫൈലുകളിലെ,
പ്രൊഫൈല്‍ ഫോട്ടോയിലെ വ്യത്യസ്തത, about me , communitikal,‍
ഇവ നോക്കിയിട്ടയിരുന്നു ഞാന്‍ ഓരോത്തര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കുക...
 
"ആള്‍കൂട്ടം"എന്ന ആനന്ദിന്റെ നോവല്‍ ആണ് ഞാന്‍ ഇതിനായി ആദ്യം പരിഗണിച്ചത്,
ഇത് ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും എന്നെപോലത്തെ ചിന്താഗതികള്‍ പുലര്‍ത്തുന്നവരും,
വ്യത്യസ്തരും ആവും എന്നെനിക്കു തോന്നി...
നോവലിനെ പറ്റി ഒരു മെസ്സേജ് തയാറാക്കിയ ശേഷം
ഇങ്ങനെ സെര്‍ച്ച്‌ ചെയ്തു കിട്ടിയവര്‍ക്കെല്ലാം ഞാന്‍ ആ മെസ്സേജ് അയക്കുകയായിരുന്നു...
എന്‍റെ ഊഹം തെറ്റിയില്ല...
എന്‍റെ ഓര്‍ക്കുട്ട് നെറ്റ് ഫ്രണ്ട് എല്ലാം തന്നെ എനിക്ക് ഇങ്ങനെ കിട്ടിയവര്‍ ആണ്...
 
ഞാന്‍ റിക്വസ്റ്റ് അയച്ചവരില്‍,
ചിലര്‍ പ്രതീകരിച്ചില്ല- നെറ്റില്‍ റെഗുലര്‍ അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല...
 
മറ്റു ചിലര്‍ തിരക്കിനിടയിലും, "സോറി ഒണ്‍ലി ഫോര്‍ ഫ്രണ്ട്"എന്ന് പറയാന്‍ മറന്നില്ല,
വെബ്‌ ലോകത്തില്‍ പതിവില്ലാത്തതാണല്ലോ ഈ മാന്യത-
അത് കൊണ്ട് തന്നെ, അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആക്കുന്ന
ഈ നല്ല മനസിന്‌ നന്ദി പറയാന്‍ ഞാന്‍ മറക്കാറില്ലായിരുന്നു,
ഒപ്പം ഞാന്‍ കണ്ടെത്തിയത് ശരിയായ ആളെ ആയിരുന്നെന്നും,
പക്ഷെ കൂട്ടുകാര്‍ ആകാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട് എന്ന സത്യവും
അവരോടു പറയാന്‍ ഞാന്‍ മടിച്ചില്ല,
ഇങ്ങനെ അപരിചിതത്വത്തിന്റെ പേരില്‍ സൌഹൃതത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കനാണ് ഭാവം എങ്കില്‍,
ഇങ്ങനെ ഒരു സോഷ്യല്‍ അക്കൌണ്ടിന്റെ ആവശ്യകതയെയും ഞാന്‍ ചോദ്യം ചെയ്യാറുണ്ടായിരുന്നു...
ഇങ്ങനെ ഈ വാക്തര്‍ക്കങ്ങല്‍ക്കൊടുവില്‍,
എന്നെ തിരിച്ചറിഞ്ഞിട്ടു സുഹൃത്തുക്കള്‍ ആയവരും ഉണ്ട് ഇക്കൂട്ടത്തില്‍...
എന്നാലും സോറി എന്ന് പറഞ്ഞ ചിലരും ഇല്ലാതില്ല...
 
വന്നു നോക്കിയിട്ട് മടങ്ങി പോയ ചിലര്‍,
അവര്‍ക്ക് അതിനു നന്ദി പറഞ്ഞപ്പോള്‍ എങ്കില്‍ നമുക്ക് സുഹൃത്തുക്കള്‍ ആവാം എന്ന് വേറെ ചിലരും...
 
ഇനി ആഡ് ചെയ്തിട്ട് ഡിലീറ്റ് ചെയ്ത മിടിക്കികളും ഉണ്ട് ധാരാളം...
 
ഓര്‍ക്കുട്ട് status symbol scrapum, freinds count'um ആണെന്ന് കരുതുന്ന,
ആഡ് ചെയ്ത ശേഷം ഒരു സ്ക്രാപ്പ് പോലും അയക്കാത്ത കുറെ ഫ്രണ്ട് ഉണ്ടെനിക്ക്...

No comments: