Friday, April 15, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും (ഓര്‍ക്കുട്ട്) - ഞാനും...

ആത്മവിശ്വാസം ഇല്ലാതെ ,
അപകര്‍ഷത ബോധം കൊണ്ട്,
ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നും ഉള്‍വലിഞ്ഞു നടന്നിരുന്ന ഞാന്‍,
ജാതി, മതം, കുടുംബം, തൊഴില്‍, വിദ്യാഭ്യാസം, സൌന്ദര്യം, ധനം- ഇതൊന്നും ചോദിക്കാത്ത,
എന്നെ പോലെ തന്നെ സമാന ചിന്താഗതി പുലര്‍ത്തുന്ന
കുറെ നല്ല കൂട്ടുകാരെ കണ്ടെത്താം എന്നെ ധാരണയില്‍ ആണ്
അവധിക്കാലങ്ങളില്‍ നെറ്റില്‍ എത്തുന്നത്‌...
 
അല്ലാതെ,
ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍, കോളേജ്..,
ഞാന്‍ വളര്‍ന്ന, താമസിച്ചിരുന്ന, ജോലിചെയ്തിരുന്ന, യാത്ര ചെയ്ത നാടുകള്‍..,
പരിചയക്കാര്‍, സ്നേഹിതര്‍, ബന്ധുക്കള്‍- ഇവയില്‍ ഏതെങ്കിലും ഉള്ള,
ബന്ധം നഷ്ട്ടപെട്ടുപോയ,
ആരെയെങ്കിലും തേടി ആയിരുന്നില്ല ആ യാത്ര -എന്നായിരുന്നു എന്‍റെ ഉറച്ച വിശ്വാസം...
കാരണം, അവരെല്ലാവരുമായി ഇപ്പോഴും എപ്പോഴും ബന്ധം ഉണ്ടല്ലോ എന്നായിരുന്നു എന്‍റെ ധാരണ...
പക്ഷെ, അത് അങ്ങനെ അല്ല എന്നും,
ഞാന്‍ അറിഞ്ഞോ അറിയാതെയോ എത്രെയോ പേരെ വിട്ടുപോയിരുന്നു  എന്ന്  
ഞാന്‍ അവരെയും, അവര്‍ എന്നെയും ഓര്‍കുടില്‍ കണ്ടുമുട്ടുംബോഴോ- തേടിപ്പിടിക്കുംബോഴോ മാത്രമാണ് ഞാന്‍ അറിയുന്നത്...
 
എന്തായാലും,
ഞാന്‍ എന്‍റെ സുഹൃത്തുക്കളെ കണ്ടുപിടിക്കാന്‍ ഉപയോഗിച്ച മാര്‍ഗം,
പതിവ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു...
ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച്‌,
എനിക്കിഷ്ട്ടപെട്ട പുസ്തകങ്ങളുടെയും എഴുത്ത് കാരുടെയും പേര്,
അല്ലെങ്കില്‍ എനിക്കിഷ്ട്ടപ്പെട്ട ഒരു പാട്ട്,
അത് ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്തു കിട്ടുന്ന പ്രൊഫൈലുകളിലെ,
പ്രൊഫൈല്‍ ഫോട്ടോയിലെ വ്യത്യസ്തത, about me , communitikal,‍
ഇവ നോക്കിയിട്ടയിരുന്നു ഞാന്‍ ഓരോത്തര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കുക...
 
"ആള്‍കൂട്ടം"എന്ന ആനന്ദിന്റെ നോവല്‍ ആണ് ഞാന്‍ ഇതിനായി ആദ്യം പരിഗണിച്ചത്,
ഇത് ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും എന്നെപോലത്തെ ചിന്താഗതികള്‍ പുലര്‍ത്തുന്നവരും,
വ്യത്യസ്തരും ആവും എന്നെനിക്കു തോന്നി...
നോവലിനെ പറ്റി ഒരു മെസ്സേജ് തയാറാക്കിയ ശേഷം
ഇങ്ങനെ സെര്‍ച്ച്‌ ചെയ്തു കിട്ടിയവര്‍ക്കെല്ലാം ഞാന്‍ ആ മെസ്സേജ് അയക്കുകയായിരുന്നു...
എന്‍റെ ഊഹം തെറ്റിയില്ല...
എന്‍റെ ഓര്‍ക്കുട്ട് നെറ്റ് ഫ്രണ്ട് എല്ലാം തന്നെ എനിക്ക് ഇങ്ങനെ കിട്ടിയവര്‍ ആണ്...
 
ഞാന്‍ റിക്വസ്റ്റ് അയച്ചവരില്‍,
ചിലര്‍ പ്രതീകരിച്ചില്ല- നെറ്റില്‍ റെഗുലര്‍ അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല...
 
മറ്റു ചിലര്‍ തിരക്കിനിടയിലും, "സോറി ഒണ്‍ലി ഫോര്‍ ഫ്രണ്ട്"എന്ന് പറയാന്‍ മറന്നില്ല,
വെബ്‌ ലോകത്തില്‍ പതിവില്ലാത്തതാണല്ലോ ഈ മാന്യത-
അത് കൊണ്ട് തന്നെ, അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആക്കുന്ന
ഈ നല്ല മനസിന്‌ നന്ദി പറയാന്‍ ഞാന്‍ മറക്കാറില്ലായിരുന്നു,
ഒപ്പം ഞാന്‍ കണ്ടെത്തിയത് ശരിയായ ആളെ ആയിരുന്നെന്നും,
പക്ഷെ കൂട്ടുകാര്‍ ആകാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട് എന്ന സത്യവും
അവരോടു പറയാന്‍ ഞാന്‍ മടിച്ചില്ല,
ഇങ്ങനെ അപരിചിതത്വത്തിന്റെ പേരില്‍ സൌഹൃതത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കനാണ് ഭാവം എങ്കില്‍,
ഇങ്ങനെ ഒരു സോഷ്യല്‍ അക്കൌണ്ടിന്റെ ആവശ്യകതയെയും ഞാന്‍ ചോദ്യം ചെയ്യാറുണ്ടായിരുന്നു...
ഇങ്ങനെ ഈ വാക്തര്‍ക്കങ്ങല്‍ക്കൊടുവില്‍,
എന്നെ തിരിച്ചറിഞ്ഞിട്ടു സുഹൃത്തുക്കള്‍ ആയവരും ഉണ്ട് ഇക്കൂട്ടത്തില്‍...
എന്നാലും സോറി എന്ന് പറഞ്ഞ ചിലരും ഇല്ലാതില്ല...
 
വന്നു നോക്കിയിട്ട് മടങ്ങി പോയ ചിലര്‍,
അവര്‍ക്ക് അതിനു നന്ദി പറഞ്ഞപ്പോള്‍ എങ്കില്‍ നമുക്ക് സുഹൃത്തുക്കള്‍ ആവാം എന്ന് വേറെ ചിലരും...
 
ഇനി ആഡ് ചെയ്തിട്ട് ഡിലീറ്റ് ചെയ്ത മിടിക്കികളും ഉണ്ട് ധാരാളം...
 
ഓര്‍ക്കുട്ട് status symbol scrapum, freinds count'um ആണെന്ന് കരുതുന്ന,
ആഡ് ചെയ്ത ശേഷം ഒരു സ്ക്രാപ്പ് പോലും അയക്കാത്ത കുറെ ഫ്രണ്ട് ഉണ്ടെനിക്ക്...

ഇന്റര്‍നെറ്റ്‌

എന്‍റെ അഭിപ്രായത്തില്‍ (ഇത് എന്‍റെ മാത്രം അഭിപ്രായം ആണ്...);
ഇന്ന്, മറ്റെല്ലായിടത്തും എന്നപോലെ ഇവിടെയും,
ഒരു ബിസിനസ്‌ എന്ന നിലയില്‍ മാത്രം
നിര്‍മ്മിക്കപ്പെടുന്നവയാണ് ഏറെക്കുറെ വെബ്‌സൈറ്റുകള് ...
പക്ഷെ, ഇവിടെയും ആവശ്യക്കാരാണ് ഇതിനെ സൃഷ്ട്ടിക്കുന്നത്
-സൃഷ്ട്ടിക്കാന്‍ ധൈര്യം പകരുന്നത്...
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,
സൃഷ്ട്ടിക്കപ്പെടുന്നതിനെ നിലനിര്‍ത്തുന്നത്- അല്ലെങ്കില്‍ വിജയിപ്പിക്കുന്നത്...

ഒരു തിരെഞ്ഞെടുക്കലിനു സാധ്യത ഏറെ ഉള്ളതിനാല്‍,
സ്വന്തം നിലനില്‍പ്പിനു വേണ്ടി,
ആവശ്യക്കാരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു
-ആ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍
എപ്പോഴും പരസ്പ്പരം മത്സരിക്കുന്ന ഇവരുടെ മായിക വലയത്തില്‍,
ഒരു നേരം പോക്കില്‍ തുടങ്ങി,
അറിഞ്ഞും അറിയാതെയും പെട്ടുപോകുന്ന ഒരായിരം പേര്‍ ഉണ്ടാവാം...
"നേരം പോക്ക്" ശരിക്കും "നേരം" പോക്കുക തന്നെ ആയിരുന്നെന്നു ഇവര്‍ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും...

ഒരു അടിച്ചേല്‍പ്പിയ്ക്കലിനോ,
കുരുക്കില്‍ അകപ്പെടുത്തുന്നതിനോ ഒരു സാധ്യത ഇല്ല എന്ന്
ഒറ്റ നോട്ടത്തില്‍ തോന്നാം എങ്കിലും
ഇതും ഒരു മയക്കുമരുന്ന് തന്നെ ആണ്...
ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പെട്ടെന്ന് നിര്‍ത്താനാവാത്ത,
വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുന്ന,
കിട്ടിയില്ലെങ്കില്‍ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മയക്കുമരുന്ന്...

സമൂഹം,
ജീവിതത്തിന്‍റെ വിജയ ചിഹ്ന്നങ്ങള്‍ ആയി കണക്കാക്കുന്ന എല്ലാം നേടിയെടുത്ത ശേഷം,
ഇനി എന്ത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന,
ഒരു നേരിയ വിഭാഗം പാശ്ച്യാതര്‍ക്ക്,
ഒരു പക്ഷെ വലിയൊരു അളവ് വരെ ഇതൊരു ആശ്വോസമായെക്കാം...

അതിന്‍റെ നല്ല വശങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു നൂന പക്ഷവും,
'അങ്ങോട്ടും ഇങ്ങോട്ടും" എന്ന സമവാക്ക്യത്തിലൂടെ
പരോക്ഷമായി ഇവരുടെ കീശ വീര്‍പ്പിക്കുക തന്നെ ആണ് ചെയ്യുന്നത്...
അല്ല, അത് അങ്ങനെ തന്നെ ആയല്ലേ പറ്റൂ, അതാണല്ലോ ബിസിനസ്‌ തന്ത്രവും-വിജയവും...

ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്കായി
മെയില്‍ ചെയ്യുന്നതിനും സീകരിക്കുന്നതിനും മാത്രം നെറ്റ് ഉപയോഗിക്കുന്ന ചിലര്‍...

റിസര്‍ച്ച്, റഫറന്‍സ്, പഠന ആവശ്യങ്ങള്‍ക്കായി നെറ്റ് ഉപയോഗിക്കുന്ന വേറെ ചിലര്‍...

വരുമാനം കണ്ടെത്താനുള്ള ഒരു സൈഡ് ബിസിനസ്‌ ആയി
നെറ്റിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മറ്റു ചിലര്‍...

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പഴയ- പുതിയ സുഹൃത്തുക്കളെ തേടുന്നവര്..‍,

സൌഹൃധങ്ങളും ബന്ധങ്ങളും എല്ലാം, ഇതിലൂടെ എന്നും വാടാതെ കാത്തുസൂഷിക്കുന്നവര്‍...

ആധുനിക ജീവിതത്തിന്‍റെ ഈ വേഗത്തില്‍,
തുരുത്തുകളിലേക്ക് ഒറ്റപ്പെടുമ്പോള്‍- ഒറ്റപ്പെടെണ്ടി വരുമ്പോള്- ഒറ്റപ്പെടുത്തുമ്പോള്‍ ‍‍,
ബന്ധങ്ങള്‍ നിലനിര്‍ത്താനും,
പുതിയൊരു കൂട്ട് കണ്ടെത്താന്‍ ഇത് ഉപയോഗിക്കുന്ന വേറെ കുറേപ്പേര്‍...

ഞാന്‍ ഇതില്‍ ഏത് വിഭാഗത്തില്‍ ആണ് പെടുക..?
സത്യം പറഞ്ഞാല്‍ ഞാന്‍ ഇതില്‍ ഒരു വിഭാഗത്തിലും പെടില്ല എന്നതാണ് സത്യം...
പിന്നെയോ..?

Sunday, April 10, 2011

അനുഭവങ്ങള്‍...

അനുഭവങ്ങള്‍ അനുഭവങ്ങള്‍ മാത്രമാണെന്നും,
അത് നല്ലതോ ചീത്തയോ ആയി നമുക്ക് അനുഭവപ്പെടുന്നത്,
നമ്മുടെ കാഴ്ചപ്പാടിന്റെ വലുപ്പ-ചെറുപ്പങ്ങള്‍ കൊണ്ടും,
അപ്പോഴത്തെ അഞ്ജത കൊണ്ടാണെന്നും,
അല്ലെങ്കില്‍ പിന്നെ,
നമ്മുടെ സാഹചര്യങ്ങളും, സംസ്ക്കാരവും, മുന്‍ അനുഭവങ്ങളും കൊണ്ടാണെന്നും,
ഒരു ബുദ്ധിജീവി ചമയാന്‍ വേണ്ടി,
ആത്മാര്‍ഥത ഇല്ലാതെ,
വേണമെങ്കില്‍ എനിക്കും പറയാം...

പക്ഷെ ചില അനുഭവങ്ങള്‍,
ചിലപ്പോള്‍ ജീവിതത്തെ തന്നെ ഒന്നാകെ മാറ്റിമറിക്കാന്‍ പോന്നവയാണ് എന്ന തിരിച്ചറിവ്,
അപ്പോഴും എന്‍റെ മനസാക്ഷിയെ കുത്തി നോവിച്ചുകൊണ്ട് തന്നെ ഇരിക്കും...

ഈ അനുഭവങ്ങള്‍ നല്‍കുന്ന പാഠം- അല്ലെങ്കില്‍ അവ നമ്മില്‍ വരുത്തുന്ന മാറ്റം,
പലപ്പോഴും നല്ലതില്‍ തന്നെ ആണ് കലാശിക്കാര്,
എന്നിരുന്നാലും നാശത്തിലേക്ക് നയിക്കുന്ന സംഭവങ്ങളും വിരളമല്ല...

ഒരുപക്ഷെ നന്മ്മ തിന്മകളോടുള്ള,
സമൂഹത്തിന്റെയും വ്യക്തികളുടെയും കാഴ്ചപ്പാടില്‍ സമാനതകള്‍ ഇല്ലെന്നിരിക്കെ,
പുറം കാഴ്ചക്കാര്‍ക്ക് അതിനെ വിലയിരുത്താന്‍ ആവുന്നതെങ്ങനെ
എന്ന ഒരു ന്യായീകരണം സ്വാഭാവികമായും ഉന്നയിക്കപ്പെട്ടെക്കാം,
എങ്കിലും, ശരിയും തെറ്റും സമൂഹത്തിന്റെ കണ്ണിലൂടെ ആണല്ലോ എന്നും നാം അളന്നിരുന്നത്...
അപ്പോള്‍ പിന്നെ, കാലം അത് തെളിയിക്കുന്നത് വരെ കാത്തിരിക്കുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും നമുക്ക് മുന്പിലില്ല...

"one country's terrorist is a freedom fighter for other" 
എന്ന് മുന്‍ UN General Secretary Mr. Yasir Arrafat പറഞ്ഞതുപോലെ,
എല്ലാവരും അവരവര്‍ക്ക് ശരി എന്ന് തോന്നുന്നത് തന്നെയാവും ചെയ്യ്തുകൊണ്ടിരിക്കുന്നത്,
പക്ഷെ അത് സമൂഹത്തിനും മറ്റു ഏല്ലാവര്‍ക്കും  അങ്ങനെ തന്നെ തോന്നണം എന്നില്ലല്ലോ...

പിന്നെ, ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ,
മറ്റൊരു ഗതിയുമില്ലാതെ അത് ചെയ്യുന്ന-
-ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളു എന്നാണ് എന്‍റെ വിശ്വാസം...