Friday, April 15, 2011

ഇന്റര്‍നെറ്റ്‌

എന്‍റെ അഭിപ്രായത്തില്‍ (ഇത് എന്‍റെ മാത്രം അഭിപ്രായം ആണ്...);
ഇന്ന്, മറ്റെല്ലായിടത്തും എന്നപോലെ ഇവിടെയും,
ഒരു ബിസിനസ്‌ എന്ന നിലയില്‍ മാത്രം
നിര്‍മ്മിക്കപ്പെടുന്നവയാണ് ഏറെക്കുറെ വെബ്‌സൈറ്റുകള് ...
പക്ഷെ, ഇവിടെയും ആവശ്യക്കാരാണ് ഇതിനെ സൃഷ്ട്ടിക്കുന്നത്
-സൃഷ്ട്ടിക്കാന്‍ ധൈര്യം പകരുന്നത്...
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,
സൃഷ്ട്ടിക്കപ്പെടുന്നതിനെ നിലനിര്‍ത്തുന്നത്- അല്ലെങ്കില്‍ വിജയിപ്പിക്കുന്നത്...

ഒരു തിരെഞ്ഞെടുക്കലിനു സാധ്യത ഏറെ ഉള്ളതിനാല്‍,
സ്വന്തം നിലനില്‍പ്പിനു വേണ്ടി,
ആവശ്യക്കാരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു
-ആ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍
എപ്പോഴും പരസ്പ്പരം മത്സരിക്കുന്ന ഇവരുടെ മായിക വലയത്തില്‍,
ഒരു നേരം പോക്കില്‍ തുടങ്ങി,
അറിഞ്ഞും അറിയാതെയും പെട്ടുപോകുന്ന ഒരായിരം പേര്‍ ഉണ്ടാവാം...
"നേരം പോക്ക്" ശരിക്കും "നേരം" പോക്കുക തന്നെ ആയിരുന്നെന്നു ഇവര്‍ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും...

ഒരു അടിച്ചേല്‍പ്പിയ്ക്കലിനോ,
കുരുക്കില്‍ അകപ്പെടുത്തുന്നതിനോ ഒരു സാധ്യത ഇല്ല എന്ന്
ഒറ്റ നോട്ടത്തില്‍ തോന്നാം എങ്കിലും
ഇതും ഒരു മയക്കുമരുന്ന് തന്നെ ആണ്...
ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പെട്ടെന്ന് നിര്‍ത്താനാവാത്ത,
വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുന്ന,
കിട്ടിയില്ലെങ്കില്‍ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മയക്കുമരുന്ന്...

സമൂഹം,
ജീവിതത്തിന്‍റെ വിജയ ചിഹ്ന്നങ്ങള്‍ ആയി കണക്കാക്കുന്ന എല്ലാം നേടിയെടുത്ത ശേഷം,
ഇനി എന്ത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന,
ഒരു നേരിയ വിഭാഗം പാശ്ച്യാതര്‍ക്ക്,
ഒരു പക്ഷെ വലിയൊരു അളവ് വരെ ഇതൊരു ആശ്വോസമായെക്കാം...

അതിന്‍റെ നല്ല വശങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു നൂന പക്ഷവും,
'അങ്ങോട്ടും ഇങ്ങോട്ടും" എന്ന സമവാക്ക്യത്തിലൂടെ
പരോക്ഷമായി ഇവരുടെ കീശ വീര്‍പ്പിക്കുക തന്നെ ആണ് ചെയ്യുന്നത്...
അല്ല, അത് അങ്ങനെ തന്നെ ആയല്ലേ പറ്റൂ, അതാണല്ലോ ബിസിനസ്‌ തന്ത്രവും-വിജയവും...

ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്കായി
മെയില്‍ ചെയ്യുന്നതിനും സീകരിക്കുന്നതിനും മാത്രം നെറ്റ് ഉപയോഗിക്കുന്ന ചിലര്‍...

റിസര്‍ച്ച്, റഫറന്‍സ്, പഠന ആവശ്യങ്ങള്‍ക്കായി നെറ്റ് ഉപയോഗിക്കുന്ന വേറെ ചിലര്‍...

വരുമാനം കണ്ടെത്താനുള്ള ഒരു സൈഡ് ബിസിനസ്‌ ആയി
നെറ്റിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മറ്റു ചിലര്‍...

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പഴയ- പുതിയ സുഹൃത്തുക്കളെ തേടുന്നവര്..‍,

സൌഹൃധങ്ങളും ബന്ധങ്ങളും എല്ലാം, ഇതിലൂടെ എന്നും വാടാതെ കാത്തുസൂഷിക്കുന്നവര്‍...

ആധുനിക ജീവിതത്തിന്‍റെ ഈ വേഗത്തില്‍,
തുരുത്തുകളിലേക്ക് ഒറ്റപ്പെടുമ്പോള്‍- ഒറ്റപ്പെടെണ്ടി വരുമ്പോള്- ഒറ്റപ്പെടുത്തുമ്പോള്‍ ‍‍,
ബന്ധങ്ങള്‍ നിലനിര്‍ത്താനും,
പുതിയൊരു കൂട്ട് കണ്ടെത്താന്‍ ഇത് ഉപയോഗിക്കുന്ന വേറെ കുറേപ്പേര്‍...

ഞാന്‍ ഇതില്‍ ഏത് വിഭാഗത്തില്‍ ആണ് പെടുക..?
സത്യം പറഞ്ഞാല്‍ ഞാന്‍ ഇതില്‍ ഒരു വിഭാഗത്തിലും പെടില്ല എന്നതാണ് സത്യം...
പിന്നെയോ..?

No comments: